ഇന്ത്യ മുന്നണിയെ നയിക്കാൻ മല്ലികാർജ്ജുൻ ഖാർഗെ

ഇന്ത്യ മുന്നണിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നയിക്കും. മുന്നണിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഖർ​ഗെയെ ചുമതലപ്പെടുത്താൻ ആണ് തീരുമാനം. കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് കുമാർ വിസമ്മതം അറിയിച്ചതായും സൂചനയുണ്ട്. നിതീഷ് കുമാറിനെ കൺവീനറായി തീരുമാനിച്ചേക്കുമെന്ന് സൂചന പുറത്തുവന്നിരുന്നു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനമാനമുണ്ടായത്. യോ​ഗത്തിൽ ഓൺലൈനായാണ് കക്ഷികൾ പങ്കെടുത്തത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് കക്ഷികളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചിട്ടുണ്ട്.

ഈ നീക്കത്തിൽ പ്രതിഷേധിച്ച് മമത ബാനർജി യോഗത്തിൽ പങ്കെടുത്തില്ല. ഇന്ത്യ സഖ്യ യോ​ഗത്തിൽ മമത വിട്ടു നിൽക്കുന്നത് ആയുധമാക്കി ​രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. അഴിമതി സഖ്യത്തിലെ ഓരോ പാർട്ടിയും പരസ്പരം ഐക്യമില്ലെന്നും ഓരോ പാർട്ടി നേതാക്കൾക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശി എന്നും ദേശീയ ജന സെക്രട്ടറി തരുൺ ചു​ഗ് വിമർശിച്ചു.

Summary: Mallikarjun Kharge named INDIA bloc chief.

Exit mobile version