ഇന്ത്യ മുന്നണിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ നയിക്കും. മുന്നണിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഖർഗെയെ ചുമതലപ്പെടുത്താൻ ആണ് തീരുമാനം. കൺവീനർ സ്ഥാനം ഏറ്റെടുക്കാൻ നിതീഷ് കുമാർ വിസമ്മതം അറിയിച്ചതായും സൂചനയുണ്ട്. നിതീഷ് കുമാറിനെ കൺവീനറായി തീരുമാനിച്ചേക്കുമെന്ന് സൂചന പുറത്തുവന്നിരുന്നു. ഇന്ന് ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനമാനമുണ്ടായത്. യോഗത്തിൽ ഓൺലൈനായാണ് കക്ഷികൾ പങ്കെടുത്തത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് കക്ഷികളെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ ക്ഷണിച്ചിട്ടുണ്ട്.
ഈ നീക്കത്തിൽ പ്രതിഷേധിച്ച് മമത ബാനർജി യോഗത്തിൽ പങ്കെടുത്തില്ല. ഇന്ത്യ സഖ്യ യോഗത്തിൽ മമത വിട്ടു നിൽക്കുന്നത് ആയുധമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. അഴിമതി സഖ്യത്തിലെ ഓരോ പാർട്ടിയും പരസ്പരം ഐക്യമില്ലെന്നും ഓരോ പാർട്ടി നേതാക്കൾക്കും പ്രധാനമന്ത്രിയാകണം എന്നാണ് വാശി എന്നും ദേശീയ ജന സെക്രട്ടറി തരുൺ ചുഗ് വിമർശിച്ചു.
Summary: Mallikarjun Kharge named INDIA bloc chief.
Discussion about this post