ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ വേട്ട തുടരുന്നു. പുരുഷന്മാരുടെ ക്രിക്കറ്റിലും ഇന്ത്യ സ്വർണം നേടി. ഇന്ത്യ – അഫ്ഗാനിസ്ഥാൻ ഫൈനൽ മത്സരം മഴയെടുത്തതോടെ ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ വിജയികളാകുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ 5 വിക്കറ്റിന് 112 റൺസെടുത്തു. പിന്നീട് ശക്തമായി മഴ പെയ്തതോടെ ഓവർ ചുരുക്കി മത്സരം നടത്താൻ പോലും സാധിച്ചില്ല. അങ്ങനെയാണ് ഇന്ത്യയെ വിജയികൾ ആയി പ്രഖ്യാപിച്ചത്.

ഷാഹിദുള്ള കമൽ പുറത്താകാതെ നേടിയ 49 റൺസ് ആൺ അഫ്ഗാൻ ബാറ്റിങ്ങിൽ മുതൽകൂട്ടായത്. ക്യാപ്റ്റൻ ​ഗുൽബദീൻ നയീബിനൊപ്പം അഫ്​ഗാൻ മികച്ച സ്കോറിലേക്ക് നീങ്ങവെയാണ് മഴ വില്ലനായെത്തിയത്. നയീബ് പുറത്താകാതെ 27 റൺസെടുത്തിരുന്നു. ആദ്യത്തെ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ അഫ്ഗാന്റെ തുടക്കം മോശമായിരുന്നു. ആറാം വിക്കറ്റിലെ ഷാഹിദുള്ള-നയീബ് കൂട്ടുകെട്ട് ആണ് അഫ്ഗാനെ പിന്നീട് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.

ഇന്ത്യയുടെ 102 മെ‍ഡലാണ് ഈ സ്വർണം. ഏഷ്യൻ ​ഗെയിംസ് ക്രിക്കറ്റിൽ വനിതകൾക്ക് ശേഷം പുരുഷന്മാരും സുവർണ നേട്ടം സ്വന്തമാക്കിയത് ഇന്ത്യയ്ക്ക് ഇരട്ടി നേട്ടമായി.

Summary: Indian team wins gold in Asian Games men’s cricket.

Exit mobile version