ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ വേട്ട തുടരുന്നു. പുരുഷന്മാരുടെ ക്രിക്കറ്റിലും ഇന്ത്യ സ്വർണം നേടി. ഇന്ത്യ – അഫ്ഗാനിസ്ഥാൻ ഫൈനൽ മത്സരം മഴയെടുത്തതോടെ ട്വന്റി 20 ക്രിക്കറ്റ് റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യ വിജയികളാകുകയായിരുന്നു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ 5 വിക്കറ്റിന് 112 റൺസെടുത്തു. പിന്നീട് ശക്തമായി മഴ പെയ്തതോടെ ഓവർ ചുരുക്കി മത്സരം നടത്താൻ പോലും സാധിച്ചില്ല. അങ്ങനെയാണ് ഇന്ത്യയെ വിജയികൾ ആയി പ്രഖ്യാപിച്ചത്.
ഷാഹിദുള്ള കമൽ പുറത്താകാതെ നേടിയ 49 റൺസ് ആൺ അഫ്ഗാൻ ബാറ്റിങ്ങിൽ മുതൽകൂട്ടായത്. ക്യാപ്റ്റൻ ഗുൽബദീൻ നയീബിനൊപ്പം അഫ്ഗാൻ മികച്ച സ്കോറിലേക്ക് നീങ്ങവെയാണ് മഴ വില്ലനായെത്തിയത്. നയീബ് പുറത്താകാതെ 27 റൺസെടുത്തിരുന്നു. ആദ്യത്തെ മൂന്ന് ഓവറിനുള്ളില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ അഫ്ഗാന്റെ തുടക്കം മോശമായിരുന്നു. ആറാം വിക്കറ്റിലെ ഷാഹിദുള്ള-നയീബ് കൂട്ടുകെട്ട് ആണ് അഫ്ഗാനെ പിന്നീട് ഭേദപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്.
ഇന്ത്യയുടെ 102 മെഡലാണ് ഈ സ്വർണം. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ വനിതകൾക്ക് ശേഷം പുരുഷന്മാരും സുവർണ നേട്ടം സ്വന്തമാക്കിയത് ഇന്ത്യയ്ക്ക് ഇരട്ടി നേട്ടമായി.
Summary: Indian team wins gold in Asian Games men’s cricket.
Discussion about this post