ഇന്ത്യൻ കമ്പനിയായ ബോട്ടിന്റെ (BoAt) സ്മാർട്ട് റിങ് എത്തുന്നു. പ്രീമിയം സെറാമിക്, മെറ്റൽ ബിൽഡ് ആയിട്ടുള്ള സ്മാർട്ട് റിങ്ങാണ് ബോട്ടിന്റെത്. 8,999 രൂപയാണ് ഈ സ്മാർട്ട് മോതിരത്തിന്റെ വില. നല്ല ഒരു ആക്ടിവിറ്റി ട്രാക്കർ ആണിത് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. കൂടാതെ ഹൃദയമിടിപ്പ്, ഉറക്കം, ശരീര താപനില, ഓക്സിജൻ ലെവൽ അങ്ങനെയുള്ള ആരോഗ്യ സംബന്ധമായ കാര്യങ്ങൾ നിരീക്ഷിക്കാനും ഈ സ്മാർട്ട് റിങ്ങിൽ ഓപ്ഷനുണ്ട്.
ബോട്ട് സ്മാർട്ട് റിംഗിന്റെ പ്രധാന ഫീച്ചർ അതിന്റെ സ്മാർട്ട് ടച്ച് കൺട്രോൾ സിസ്റ്റമാണ്. മ്യൂസിക് പ്ലേബാക്ക് നിയന്ത്രിക്കാനും ചിത്രങ്ങളിൽ ക്ലിക്ക് ചെയ്യാനും റിംഗ് ഉപയോഗിക്കാം. കൂടാതെ ഇൻസ്റ്റാഗ്രാം റീലുകളിലൂടെ സ്ക്രോൾ ചെയ്യാനും സാധിക്കും. ഒറ്റ ചാർജിൽ, സ്മാർട്ട് റിംഗ് 7 ദിവസം വരെ ചാർജ് നിൽക്കും. വാട്ടർ റെസിസ്റ്റന്റ് ആയതിനാൽ നീന്തുമ്പോളും ഉപയോഗിക്കാം.
ഫിറ്റ്നസ് മാനേജ്മെന്റ്, റിക്കവറി സ്റ്റാറ്റസ്, സ്ലീപ്പ് മോണിറ്ററിംഗ് എന്നിവ ഉൾപ്പെടെ എല്ലാത്തരം ആരോഗ്യ ഡാറ്റയും വാഗ്ദാനം ചെയ്യുന്ന ബോട്ട് റിംഗ്, ആപ്പ് ഉപയോഗിച്ച് Android , iOS ഉപകരണങ്ങളിൽ കണക്ട് ചെയ്യാം. കൂടാതെ, എമർജൻസി കോളുകൾകായും സ്മാർട്ട് റിംഗ് ഉപയോഗിക്കാം. ബോട്ടിന്റെ ഈ പ്രീമിയം സ്മാർട്ട് റിംഗ് ഓഗസ്റ്റ് 28 മുതൽ ഫ്ലിപ്കാർട്ട് , ആമസോൺ എന്നിവ വഴി വാങ്ങാൻ സാധിക്കും.
Summary: BoAt’s first smart ring arrives; Attractive features.