മുടി കൊഴിച്ചിൽ തടയുന്ന 7 ഭക്ഷണങ്ങൾ

ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും ഇല്ല. സ്‌ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാനം പ്രശ്‌നമാണ് മുടി കൊഴിച്ചിൽ.  ജീവിത ശൈലിയിലെ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. മുടി കൊഴിച്ചിൽ തടയാനും ആരോഗ്യമുള്ള തലമുടിയ്ക്ക് വേണ്ടിയും താഴെ പറയുന്ന 7 ആഹാരസാധങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ……

  1. ചീര
    ചീരയിൽ വിറ്റാമിൻ എ, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയ്ക്ക് സഹായകമാകും.
  2. അവോക്കാഡോ
    അവോക്കാഡോയിൽ വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങൾ.
  3. ബീൻസ്
    അയൺ, പ്രോട്ടീൻ, ബയോട്ടിൻ, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമായ ബീൻസ് മുടി വളർച്ചയ്ക്ക് സഹായകമാണ്.
  4. മുട്ട
    മുട്ടയിലെ പ്രോട്ടീനും ബയോട്ടിനും മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു.
  5. മധുരക്കിഴങ്ങ്
    മധുരക്കിഴങ്ങിൽ ബീറ്റ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരം ഇതിനെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. സെബം ഉൽപാദഹിപ്പിക്കാൻ വിറ്റാമിൻ എ അത്യാവശ്യമാണ്. തലയോട്ടിലെ ഈർപ്പം നിലനിർത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
  6. മീൻ
    മീനിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി 3 എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടി തഴച്ച് വളരാനാണ് സഹായിക്കുന്നു.
  7.  നട്ട്സ്
    നട്ട്സ്സിൽ മുടികൊഴിച്ചിൽ കുറക്കുന്ന വിറ്റാമിനുകൾ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.

Summary: 7 natural ingredients to prevent hair fall effectively

Exit mobile version