ആരോഗ്യമുള്ള മുടി ആഗ്രഹിക്കാത്തവരായി ആരും ഇല്ല. സ്‌ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാനം പ്രശ്‌നമാണ് മുടി കൊഴിച്ചിൽ. ജീവിത ശൈലിയിലെ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം. മുടി കൊഴിച്ചിൽ തടയാനും ആരോഗ്യമുള്ള തലമുടിയ്ക്ക് വേണ്ടിയും താഴെ പറയുന്ന 7 ആഹാരസാധങ്ങൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ……
- ചീര
ചീരയിൽ വിറ്റാമിൻ എ, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് മുടി വളർച്ചയ്ക്ക് സഹായകമാകും. - അവോക്കാഡോ
അവോക്കാഡോയിൽ വിറ്റാമിൻ ഇ, ബയോട്ടിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്ന് പഠനങ്ങൾ. - ബീൻസ്
അയൺ, പ്രോട്ടീൻ, ബയോട്ടിൻ, ഫോളേറ്റ് എന്നിവയാൽ സമ്പുഷ്ടമായ ബീൻസ് മുടി വളർച്ചയ്ക്ക് സഹായകമാണ്. - മുട്ട
മുട്ടയിലെ പ്രോട്ടീനും ബയോട്ടിനും മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്നു. - മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിൽ ബീറ്റ കരോട്ടിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരം ഇതിനെ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യുന്നു. സെബം ഉൽപാദഹിപ്പിക്കാൻ വിറ്റാമിൻ എ അത്യാവശ്യമാണ്. തലയോട്ടിലെ ഈർപ്പം നിലനിർത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. - മീൻ
മീനിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ, പ്രോട്ടീൻ, വിറ്റാമിൻ ഡി 3 എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടി തഴച്ച് വളരാനാണ് സഹായിക്കുന്നു. - നട്ട്സ്
നട്ട്സ്സിൽ മുടികൊഴിച്ചിൽ കുറക്കുന്ന വിറ്റാമിനുകൾ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്.
Summary: 7 natural ingredients to prevent hair fall effectively
Discussion about this post