ഫിഫ ലോകകപ്പിന് ഒരുങ്ങി ഖത്തര്‍; കാല്‍പന്തുകളുടെ കിക്കോഫിന് ഇനി ഒരു ദിനം

ല്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ലോകകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമിടും

ദോഹ: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി ഞായറാഴ്ച അല്‍ കോറിലെ അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ലോകകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമിടും.

വിസ്മയിപ്പിക്കുന്ന ദൃശ്യവിരുന്നൊരുക്കിയാണ് ഉദ്ഘാടന ചടങ്ങ്. 60000 ഇരിപ്പിടങ്ങളുള്ള സ്റ്റേഡിയം ആരാധകരെ സ്വീകരിക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളിലെ കലാകാരന്‍മാരുടെ പ്രകടനങ്ങളോടെയാണ് ദോഹ മെട്രോയിലും ബസിലും കാറിലും എത്തുന്ന ആരാധകരെ സ്‌റ്റേഡിയത്തിലേക്ക് സ്വീകരിക്കുക.

സംഗീത പരിപാടികള്‍, സാംസ്‌കാരിക പ്രദര്‍ശനങ്ങള്‍, തെരുവുകളിലെ പ്രകടനങ്ങള്‍ തുടങ്ങിയവയൊക്കെ കാഴ്ചവിരുന്നിന്റെ ഭാഗമാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ 12 ലക്ഷത്തിലധികം ആരാധകര്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രാത്രി 9.30ന് ഗ്രൂപ്പ് എയില്‍ ഖത്തറും ഇക്വഡോറും തമ്മില്‍ നടക്കുന്ന ഉദ്ഘാടന പോരാട്ടത്തോടെ ഉത്സവലഹരി അതിന്റെ ഉച്ചസ്ഥായിയിലെത്തും.

വിശദമായ മത്സരക്രമം:

Exit mobile version