കാവാലം: നിയന്ത്രണംവിട്ട് ബൈക്ക് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരനും കാൽനടയാത്രക്കാരനും മരിച്ചു. ബൈക്ക് ഓടിച്ച കാവാലം പഞ്ചായത്ത് രണ്ടാംവാർഡ് മുട്ടത്തിൽ വീട്ടിൽ ശ്രീവത്സന്റെയും ഉമയുടെയും മകൻ ഗൗരവ് എസ്. നായർ (24), കാൽനടയാത്രക്കാരൻ നീലംപേരൂർ പഞ്ചായത്ത് ഒൻപതാം വാർഡ് നാരകത്തറ മാർപ്പാടിമഠത്തിൽ ഗോപാലകൃഷ്ണൻ ആചാരി (75) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നാരകത്തറ കരയോഗം ജങ്ഷനിലാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ ബൈക്ക് ഗോപാലകൃഷ്ണൻ ആചാരിയെ തട്ടിയശേഷം വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. അപകടത്തിൽപ്പെട്ട ഗൗരവ് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഗോപാലകൃഷ്ണൻ ആചാരി ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രയിൽ വച്ചും മരിച്ചു. പങ്കജമാണ് ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ. മക്കൾ: പ്രേമൻ, പ്രിയ, പ്രീതി. മരുമക്കൾ: അനിയൻകുഞ്ഞ്, രാജി, ജയൻ.
ബൈക്കപകടത്തിൽ യുവാവും കാൽനടയാത്രക്കാരനും മരിച്ചു
ഗൗരവ് എസ്. നായർ (24), കാൽനടയാത്രക്കാരൻ നീലംപേരൂർ പഞ്ചായത്ത് ഒൻപതാം വാർഡ് നാരകത്തറ മാർപ്പാടിമഠത്തിൽ ഗോപാലകൃഷ്ണൻ ആചാരി (75) എന്നിവരാണ് മരിച്ചത്
- News Bureau

- Categories: Kerala
- Tags: deathbike accidentoverspeedobituary
Related Content
ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
By
News Bureau
Apr 19, 2025, 03:34 pm IST
നവീന് ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി തള്ളി സുപ്രീം കോടതി
By
News Bureau
Apr 17, 2025, 03:37 pm IST
സമരത്തെ തള്ളി മുഖ്യമന്ത്രി; "അവസാന പ്രതീക്ഷയും കൈവിട്ടു"
By
News Bureau
Apr 17, 2025, 01:25 pm IST
രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരും, കാൽ തറയിലുണ്ടാവില്ല; ഭീഷണിയുമായി ബിജെപി
By
News Bureau
Apr 17, 2025, 12:55 pm IST
എസ്എഫ്ഐഒ കുറ്റപത്രം; സമൻസ് അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞു
By
News Bureau
Apr 16, 2025, 03:00 pm IST
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടു പേര് കൊല്ലപ്പെട്ടു
By
News Bureau
Apr 15, 2025, 04:56 pm IST