കാവാലം: നിയന്ത്രണംവിട്ട് ബൈക്ക് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാരനും കാൽനടയാത്രക്കാരനും മരിച്ചു. ബൈക്ക് ഓടിച്ച കാവാലം പഞ്ചായത്ത് രണ്ടാംവാർഡ് മുട്ടത്തിൽ വീട്ടിൽ ശ്രീവത്സന്റെയും ഉമയുടെയും മകൻ ഗൗരവ് എസ്. നായർ (24), കാൽനടയാത്രക്കാരൻ നീലംപേരൂർ പഞ്ചായത്ത് ഒൻപതാം വാർഡ് നാരകത്തറ മാർപ്പാടിമഠത്തിൽ ഗോപാലകൃഷ്ണൻ ആചാരി (75) എന്നിവരാണ് മരിച്ചത്.ഞായറാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു അപകടം. ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് നാരകത്തറ കരയോഗം ജങ്ഷനിലാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലെത്തിയ ബൈക്ക് ഗോപാലകൃഷ്ണൻ ആചാരിയെ തട്ടിയശേഷം വൈദ്യുതി തൂണിലിടിച്ചാണ് നിന്നത്. അപകടത്തിൽപ്പെട്ട ഗൗരവ് കോട്ടയം മെഡിക്കൽകോളേജ് ആശുപത്രയിലേക്കു കൊണ്ടുപോകും വഴിയാണ് മരിച്ചത്. ഗോപാലകൃഷ്ണൻ ആചാരി ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രയിൽ വച്ചും മരിച്ചു. പങ്കജമാണ് ഗോപാലകൃഷ്ണൻ ആചാരിയുടെ ഭാര്യ. മക്കൾ: പ്രേമൻ, പ്രിയ, പ്രീതി. മരുമക്കൾ: അനിയൻകുഞ്ഞ്, രാജി, ജയൻ.
Discussion about this post