ലണ്ടന്‍: ഹോളിവുഡ് നടന്‍ റോബി കോള്‍ട്രെയ്ന്‍ (72) അന്തരിച്ചു. ഹാരി പോട്ടര്‍ സിനിമകളിലെ റൂബിയസ് ഹാഗ്രിഡായി ശ്രദ്ധ നേടിയ അദ്ദേഹം ആരാധകരുടെ പ്രിയതാരമായിരുന്നു. 2001നും 2011നും ഇടയില്‍ പുറത്തിറങ്ങിയ ഹാരിപ്പോട്ടര്‍ സീരീസില്‍ മാന്ത്രികന്റെ സുഹൃത്തും ഉപദേശകനുമായ സൗമ്യനായ കഥാപാത്രമായിരുന്നു റൂബിയസ് ഹാഗ്രിഡിന്‍. ജയിംസ് ബോണ്ട് സിനിമയായ ഗോള്‍ഡന്‍ ഐയിലും, ദ് വേള്‍ഡ് ഈസ് നോട്ട് ഇനഫിലും കെജിബി ഏജന്റായി അഭിനയിച്ചിരുന്നു. ക്രാക്കര്‍ എന്ന ടിവി പരമ്പരയിലെ അഭിനയത്തിന് അദ്ദേഹം 3 തവണ മികച്ച നടനുള്ള ബാഫ്റ്റ പുരസ്‌കാരം നേടിയിട്ടുണ്ട്. രോഗബാധയെ തുടര്‍ന്ന് 2 വര്‍ഷമായി അദ്ദേഹം ചികിത്സയിലായിരുന്നു. സ്‌കോട്ലന്‍ഡിലെ ഫാല്‍ക്രിക്കിലെ ആശുപത്രിയില്‍ വെച്ചായിരുന്നു റോബിയുടെ അന്ത്യം.