ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഇന്നുമുതല്‍ ആരംഭിക്കുകയാണ്. കിരീട പ്രതീക്ഷയുമായി വരുന്ന പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും, ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യുണിക്കും നേര്‍ക്കുനേര്‍ പോരാടുമ്പോള്‍ ആര് ജയിക്കും എന്നുള്ളത് പ്രവചനാതീതമാണ്.
ചാമ്പ്യന്‍സ് ലീഗ് കിരീടമെന്ന സ്വപ്നം നിറവേറ്റനാണ് മാഞ്ചസ്റ്റര്‍ സിറ്റി ഇത്തവണ ലക്ഷ്യം വയ്ക്കുന്നത്. കപ്പിനും ചുണ്ടിനുമിടയില്‍ പലതവണ ചാമ്പ്യന്‍സ് ലീഗ് അവരെ കൈവിട്ടിട്ടുണ്ട് . എന്നാല്‍ ഈ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാന്‍ കഴിയുമെന്ന് പ്രതീക്ഷ ഏറ്റവും കൂടുതലുള്ള ഒരു ക്ലബ്ബാണ് പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി മികച്ച പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നുണ്ടെങ്കിലും ചാമ്പ്യന്‍സ് ലീഗില്‍ എത്തുമ്പോള്‍ ആ പ്രകടനം തുടരാന്‍ സാധിക്കാറില്ല. ചാമ്പ്യന്‍സ് ലീഗില്‍ മികച്ച പ്രകടനം നടത്താറുള്ള ബയേണ്‍ മ്യുണിക് നിലവില്‍ ബുണ്ടസ് ലീഗയില്‍ ഒന്നാം സ്ഥാനത്താണ്. ആദ്യ പാദക്വാര്ട്ടര് ഫൈനല്‍ മത്സരം മാഞ്ചസ്റ്ററിലെ ഇത്തിഹാദ് സ്റ്റേഡിയത്തിലാണ്,രണ്ടാം പാദ മത്സരം ഏപ്രില്‍ 19 വ്യാഴാഴ്ച ബയേണ്‍ന്റെ ഹോം ഗ്രൗണ്ടായ അലിയസ് അരെനയില് നടക്കും.
Discussion about this post