ഇന്ത്യയിൽ ഐഫോണിന്റെ ആദ്യ ഔദ്യോഗിക റീറ്റെയ്ൽ സ്റ്റോറുകൾ തുറക്കുന്നു. ഒന്നാമത്തേത് ആപ്പിൾ ബികെസി, ഏപ്രിൽ 18 നും രണ്ടാമത്തേത് സാകേത്, ഏപ്രിൽ 20 നുമാണ് തുറക്കുന്നത്. ഏറ്റവും പുതിയ ആപ്പിൾ ഉൽപന്നങ്ങൾ ഇനി പുതിയ സ്റ്റോറിലൂടെ ഇന്ത്യൻ ഉപഭോക്താക്കൾക്ക് വാങ്ങാനാകും.
ആപ്പിളിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ റീട്ടെയിൽ സ്റ്റോർ തുറക്കുന്നതിനെ കുറിച്ച് അവർ പ്രഖ്യാപിച്ചത്. ഏപ്രിൽ 18 ന് 11 മണിക്കാണ് ആദ്യ സ്റ്റോർ മുംബൈയിൽ തുറക്കുന്നത്. ഡൽഹിയിൽ ഏപ്രിൽ 20 ന് 10 മണിക്കാണ് രണ്ടാമത്തെ സ്റ്റോർ ഉൽഘാടനം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാമ്പത്തിക-രാഷ്ട്രീയ തലസ്ഥാനത്ത് ഇരട്ട ഔട്ട്ലെറ്റുകൾ തുറക്കുന്നതിന് മിസ്റ്റർ കുക്ക് അധ്യക്ഷനാകാൻ സാധ്യതയുണ്ട്.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ വേൾഡ് ഡ്രൈവ് മാളിലാണ് ആപ്പിൾ ബികെസി സ്റ്റോർ ഉള്ളത്. ഐതിഹാസികമായ കാളി പീലി ടാക്സി ആർട്ടിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡിസൈൻ ചെയ്ത മുംബൈ സ്റ്റോറിന്റെ ആദ്യ ചിത്രങ്ങൾ ആപ്പിൾ പുറത്തു വിട്ടിരുന്നു.
Discussion about this post