കേന്ദ്ര സർക്കാരിനെക്കുറിച്ചുള്ള തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയാൻ നിയമ ഭേദഗതി കൊണ്ടുവന്നു. സമൂഹമാധ്യമത്തിൽ ഏതെങ്കിലും തെറ്റായ വാർത്ത പ്രചരിക്കുന്നതായി പ്രസ് ഇൻഫോർമേഷൻ ബ്യൂറോ കണ്ടെത്തിയാൽ അതിൽ ബ്യൂറോ മുന്നറിയിപ്പ് നൽകും. വാർത്ത നീക്കം ചെയ്യണം എന്ന് നിർബന്ധം ഇല്ലെങ്കിലും തുടർന്ന് മാധ്യമം നിയമനടപടികൾക്ക് വിധേയരാകേണ്ടിവരും എന്നതാണ് പുതിയ ഭേദഗതി.
ഈ നിയമഭേദഗതിയെ സമൂഹ മാധ്യമങ്ങളെ സെൻസർ ചെയ്യാനുള്ള നീക്കമായിവ്യാഖ്യാനിക്കേണ്ടതില്ല എന്നാണ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. വ്യാജവാർത്തകൾ തടയാനുള്ള കരുതൽ എന്നോണമാണ് ഭേദഗതിയെ കാണുന്നത്. വ്യാജവാർത്ത നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവരെ ഇതിലൂടെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിയഭേദഗതിക്ക് എതിരെ ചില സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്ര മാധ്യമപ്രവർത്തനത്തെ തടയാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമമെന്ന് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ പ്രസ്താവനയിൽ ആരോപിച്ചു. മൗലിക അവകാശമായ അഭിപ്രായ സ്വാത്രന്ത്യം എടുത്തുകളയുന്നതാണ് പുതിയ ഭേദഗതിയെന്നാണ് ഇൻറർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ആരോപിച്ചത്.
Discussion about this post