മാനന്തവാടിയിൽ കാണാതായ കുട്ടിയെ കണ്ടെത്തി. അമ്മയെ വെട്ടിക്കൊന്ന പ്രതി ദിലീഷിനൊപ്പമാണ് ഒമ്പത് വയസുകാരിയായ കുട്ടിയെ കണ്ടെത്തിയത്. അടുത്ത തോട്ടത്തിൽ നിന്നാണ് ഇരുവരേയും കണ്ടെത്തിയത്. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
കുട്ടിയുടെ അമ്മ വാകേരി സ്വദേശി പ്രവീണയെയാണ് ആൺ സുഹൃത്തായ ദിലീഷ് വെട്ടി കൊലപ്പെടുത്തിയത്. ആക്രമണത്തിൽ പ്രവീണയുടെ മറ്റൊരു മകൾക്ക് വെട്ടേറ്റിരുന്നു.14 വയസുള്ള മൂത്ത കുട്ടിയുടെ കഴുത്തിനും ചെവിക്കുമാണ് വെട്ടേറ്റത്.
ഈ കുട്ടി നിലവിൽ മാനന്തവാടിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടാമത്തെ കുട്ടിയുമായാണ് പ്രതിയെ കാണാതായത്. ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ പ്രവീണ ദിലീഷിനൊപ്പമായിരുന്നു താമസം. കൊലപാതക കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.
Discussion about this post