നാല് വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ സന്ധ്യയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. ചെങ്ങമനാട് പോലീസാണ് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കല്യാണിയുടെ ഇൻക്വസ്റ്റ് നടപടികൾ ഉടൻ നടക്കും.
വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട നാല് വയസുകാരിയുടെ അച്ഛനും സഹോദരനും പറഞ്ഞു. മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയെന്ന ആരോപണം തെറ്റാണെന്നും അമ്മ കുട്ടികളെ മുൻപും ഉപദ്രവിച്ചിട്ടുണ്ടെന്നും ഇവർ പറയുന്നു.
ഒരുമാസമായി താൻ വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും പിതാവ് ആശുപത്രിയിൽ ആയതുകൊണ്ടാണ് ഇപ്പോൾ വന്നതെന്നും കല്യാണിയുടെ അച്ഛൻ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ കൂടി എനിക്ക് ചായയും മറ്റും എടുത്തു തന്നതാണ്. കൊച്ചിനെ അങ്കണവാടിയിൽ കൊണ്ടുപോകാൻ ഞാനാണ് റെഡിയാക്കിയത്. കുട്ടി പോകുന്നില്ലെന്ന് പറഞ്ഞതാണ്. ഉച്ചയ്ക്ക് 11 മണിയാകുമ്പോൾ സന്ധ്യ വിളിച്ചു. കുക്കറിന്റെ വാഷർ പൊട്ടിപ്പോയെന്ന് പറഞ്ഞു. ഞാൻ വന്നിട്ട് ശരിയാക്കാമെന്ന് പറഞ്ഞു – കല്യാണിയുടെ അച്ഛൻ പറയുന്നു.
അമ്മ വീട്ടിൽ നിന്ന് പോയത് അറിഞ്ഞിരുന്നില്ലെന്ന് കല്യാണിയുടെ സഹോദരൻ പറയുന്നു. പോകുന്നത് കണ്ടില്ല. കടയിൽ പോകണമെന്ന് പറഞ്ഞ് വിളിച്ചുകൊണ്ടു പോയി. അച്ഛന്റെ വീട്ടിൽ നിന്ന് അമ്മയുടെ വീട്ടിൽ എത്തിച്ച ശേഷമാണ് കൊല്ലാൻ ശ്രമിച്ചത്. ഐസ്ക്രീം വാങ്ങി, ബാത്ത്റൂമിൽ കയറി അതിൽ വിഷം കലർത്തി ഞങ്ങൾക്ക് തരാൻ നോക്കി. ഇതുകണ്ട് കഴിക്കാൻ വിസമ്മതിച്ചപ്പോൾ അടിച്ചു. ഞങ്ങൾ വീടിന്റെ പിറക് വശത്തുകൂടി ഇറങ്ങി ഓടി – സഹോദരൻ പറയുന്നു.
Discussion about this post