സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ബുദ്ധമത വിശ്വാസി ആദ്യ ചീഫ് ജസ്റ്റിസാകുന്ന മുഹൂർത്തത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
രാജ്യത്തിന്റെ 52-ാമത് ചീഫ് ജസ്റ്റിസായാണ് ഗവായ് ചുമതലയേല്‍ക്കുന്നത്. കെ.ജി ബാലകൃഷ്ണന് ശേഷം ചീഫ് ജസ്റ്റിസാകുന്ന രണ്ടാമത്തെ ദലിത് വ്യക്തിയാണ് ഗവായ്. രാഷ്ട്രപതി ഭവനിൽ രാവിലെ പത്തിന് നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലികൊടുക്കുത്തു.
Discussion about this post