പഹൽഗാം ആക്രമണത്തിന് പിന്നിൽ ലഷ്കർ ഭീകരൻ സെയ്ഫുള്ള കസൂരിയെന്ന് സൂചന. ആക്രമണത്തിന് പിന്നിൽ ഏഴംഗ സംഘമെന്നാണ് റിപ്പോർട്ടുകൾ. 2 സംഘങ്ങളായാണ് ഭീകരർ എത്തിയത്.
ഭീകരർക്കായി മൂന്ന് മേഖലകൾ കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്. ഭീകരാക്രമണം ഉണ്ടായ മേഖലയിൽ നിന്ന് നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. ഈ ബൈക്ക് കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. അമിത് ഷാ അനന്ത്നാഗിലെ സർക്കാർ ആശുപത്രിയിലെത്തി പരുക്കേറ്റവരെ കാണും എന്നാണ് വിവരം.
അതിനിടെ, പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 34 ആയി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ശ്രീനഗറിൽ എത്തിച്ചു. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രണ്ട് ദിവസത്തെ സൗദി സന്ദർശനം വെട്ടിച്ചുരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് തിരിച്ചെത്തി. ഡൽഹിയിലേക്ക് മടങ്ങിയെത്തിയ പ്രധാനമന്ത്രി വിമാനത്താളത്തിൽ അടിയന്തര യോഗം ചേർന്നു. അജിത് ഡോവൽ , എസ് ജയശങ്കർ അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര മന്ത്രിസഭാ സമിതി യോഗം ചേരും. ഭീകരാക്രമണത്തിന് ശേഷമുള്ള സുരക്ഷാ സാഹചര്യങ്ങൾ യോഗം അവലോകനം ചെയ്യും. ജമ്മുകശ്മീരിന്റെ വിവിധ മേഖലകളിൽ സൈന്യവും പൊലീസും ചേർന്ന് ഭീകരർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.
Lashkar terrorist Saifullah Kasuri is suspected to be behind the Pahalgam terror attack.
Discussion about this post