രഞ്ജി ട്രോഫിയിൽ കിരീടം നേടാൻ ആവുമെന്ന് വിദർഭയുടെ മലയാളി താരം കരുണ്‍ നായർ. സീസണിൽ ടീമിനും വ്യക്തിപരമായി തനിക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. ഫൈനലിലും അത് തുടരാൻ ആകും എന്ന് പ്രതീക്ഷ. കേരളത്തിനെതിരായി ഫൈനൽ കളിക്കുന്നതിൽ വലിയ സന്തോഷമുണ്ട്. കേരളം ഫൈനൽ എത്തിയതിൽ സന്തോഷവാനാണ് താനെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ടീം വിട്ടപ്പോൾ ആദ്യ ശ്രമം കേരളത്തിനായി കളിക്കാൻ ആയിരുന്നു. എന്നാൽ അത് നടന്നില്ല. ഭാവിയിൽ കേരളത്തിനായി കളിക്കാൻ ആകും എന്നാണ് പ്രതീക്ഷ എന്നും കരുണ്‍ നായർ പറഞ്ഞു. കേരളം മികച്ച ടീമാണ്. ഫൈനലിൽ കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നതായി കരുൺ നായർ പറഞ്ഞു.
ചരിത്ര നേട്ടം ലക്ഷ്യമിട്ട് രഞ്ജി ട്രോഫി ഫൈനലിൽ കേരളം നാളെ വിദർഭയ്ക്കെതിരെ ഇറങ്ങും. ടൂർണമെൻ്റിൽ ഇതുവരെ തോൽവി അറിയാതെ പോയ ടീമുകളാണ്. കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടം തേടിയാണ് വിദർഭയുടെ വരവ്. മറുവശത്ത് ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളവും.
Discussion about this post