എലപ്പുള്ളി വിഷയത്തിൽ എം ബി രാജേഷുമായി പരസ്യസംവാദത്തിന് തയ്യാറാണ്’ വെല്ലുവിളിച്ച് വി കെ ശ്രീകണ്ഠൻ
പാലക്കാട് എലപ്പുള്ളിയിൽ മദ്യനിർമ്മാണശാലയ്ക്ക് അനുമതി നൽകിയ വിഷയത്തിൽ മന്ത്രി എം ബി രാജേഷിനെതിരെ രൂക്ഷ വിമർശനവുമായി വി കെ ശ്രീകണ്ഠൻ. മദ്യക്കമ്പനിയുടെ SIO ആയാണോ മന്ത്രി പ്രവർത്തിക്കുന്നതെന്ന് സംശയം തോന്നുന്നു , എംബി അഹല്യയിലെ മഴവെള്ള സംഭരണി സന്ദർശിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനങ്ങൾ.
ഒരു സ്വകാര്യ കമ്പനിക്കായി പ്രത്യേകിച്ച് ഒരു മദ്യക്കമ്പനിക്കുവേണ്ടി മന്ത്രി രാജേഷ് ഇത്രയും വാദമുഖങ്ങൾ അഹല്യയിലെ മഴവെള്ള സംഭരണി അന്ധൻ ആനയെ കണ്ടത് പോലെ സന്ദർശിച്ച് അത് ചൂണ്ടിക്കാട്ടി ന്യായീകരണം നിരത്തുകയാണ്. മന്ത്രിയ്ക്ക് നാണമുണ്ടോ എന്ന് മാത്രമേ തനിക്ക് ചോദിക്കാനുള്ളൂ എന്നും വി കെ ശ്രീകണ്ഠൻ നിരീക്ഷിച്ചു മലബാർ ഒരു തുള്ളി വെള്ളം പോലും സംഭരിക്കാൻ കഴിയാതെ സ്വന്തം സർക്കാരിന് കീഴിലുള്ള സ്ഥലം കാടുപിടിച്ച് കിടക്കുമ്പോഴാണ് സ്വകാര്യ കമ്പനിക്കുവേണ്ടി മന്ത്രി വാദിക്കുന്നതെന്നും വി കെ ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു ,
Discussion about this post