സ്റ്റാർട്ട് അപ്പ് കണക്കുൾ നിരത്തി മുഖ്യമന്ത്രിയുടെ ഓഫീസ്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 300 സ്റ്റാർട്ട് അപ്പുകൾ മാത്രമെന്നും ഫേസ്ബുക്ക് പോസ്റ്റ്. എൽഡിഎഫ് ഭരണത്തിൽ 8 വർഷം കൊണ്ട് 6200 സ്റ്റാർട്ട് അപ്പുകൾ ആയി. 5800 കോടിയുടെ നിക്ഷേപമുണ്ടായി. 2026 ഓടെ 15,000 സ്റ്റാർട്ട് അപ്പുകളാണ് ലക്ഷ്യമെന്നും സി.എം ഓഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം കേരളം വ്യവസായ നിക്ഷേപത്തിന് യോജിച്ച സ്ഥലമെന്നും ശശി തരൂർ പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിൽ എന്നും മന്ത്രി പി രാജീവ് പറഞ്ഞു. നിക്ഷേപകർ വരാതിരിക്കാനുള്ള പ്രവർത്തി ആരും നടത്തരുത്. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഒരുമിച്ച് നിൽക്കണം എന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ കൂടുതൽ നിക്ഷേപം വരണം. കൂടുതൽ തൊഴിൽ വരണം. ചെറുപ്പക്കാർക്ക് കേരളത്തിൽ ജോലി കിട്ടണം എന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
‘കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രമായിരുന്നു കേരളത്തില്‍ ഉണ്ടായിരുന്നത്. എല്‍ഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് അത് 6200 ആയി ഉയര്‍ന്നു. 60,000 തൊഴിലവരസങ്ങള്‍ ഇതുവഴി ലഭ്യമാക്കി. 5800 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ ഉണ്ടായത്. 15,000 ചതുരശ്രഅടി ബിൽഡ്സ്പേസ് ആണ് 2016 ൽ ഉണ്ടായിരുന്നത്. ഇന്ന് പത്ത് ലക്ഷത്തിലധികം ഇൻക്യുബേഷൻ സ്പേസ് നമുക്കുണ്ട്. 2026ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകളും ഒരു ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.’
Discussion about this post