മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ സിദ്ധരാമയ്യ തയാറാണെന്നും അധികാരം ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന് കൈമാറുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് അറിയുന്നത് .
ഡികെ ശിവകുമാറുമായി അധികാരം, പങ്കിടല്‍ കരാര്‍ ഉണ്ട് എന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ അംഗീകരിച്ചിരുന്നു.
ഈ വിഷയം സംബന്ധിച്ച് മുന്‍കാലങ്ങളില്‍ പ്രതികരിച്ചിട്ടുള്ള രീതികളിൽ നിന്നും തീര്‍ത്തും വ്യത്യസ്തമായാണ് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം
മുന്‍പ് അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയൊന്നുമില്ല എന്നായിരുന്നു സിദ്ധരാമയ്യ പറഞ്ഞിരുന്നത്.
എന്നാൽ ഏത് മാറ്റത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സ്വീകരിക്കുന്ന അന്തിമതീരുമാനം അംഗീകരിക്കുമെന്നുമായിരുന്നു സിദ്ധരാമയ്യ .കഴിഞ്ഞ ദിവസം പറഞ്ഞത്
2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും തമ്മിൽ ചില അസ്വാരസ്യങ്ങൾ ഉടലെടുത്തിരുന്നു. തുടർന്ന് രണ്ടരവർഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തുകയായിരുന്നു.
എങ്കിലും, മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ ഒന്നും നടന്നില്ലെന്നാണ് സിദ്ധരാമയ്യ അടുത്തിടെ വരെ പറഞ്ഞിരുന്നു
പാര്‍ട്ടി നേതൃത്വത്തിന്റെ കാര്യത്തില്‍ തീരുമാനമെടുത്താല്‍ താന്‍ തന്റെ കടമ നിര്‍വഹിക്കുമെന്ന് ശിവകുമാറും അടുത്തിടെ പറഞ്ഞിരുന്നു.
2023 ലെ നിയമസഭാ തിരഞ്ഞടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയതിന് തൊട്ടുപിന്നാലെയാണ് അധികാരം പങ്കിടല്‍ എന്ന ഫോര്‍മുലയും ഉയര്‍ന്ന് വന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡികെ ശിവകുമാർ നടത്തിയ പ്രചാരണ രീതികളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു.
സിദ്ധരാമയ്യയെ കൂടാതെ ശിവകുമാറും അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു
പിന്നാലെ അധികാരവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു.
ഇവർ 30 മാസമെന്ന രീതിയിൽ മുഖ്യമന്ത്രിസ്ഥാനം പങ്കിടുമെന്നായിരുന്നു അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ, ഇത്തരം വാർത്തകൾ തള്ളുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ ചെയ്തത്.
ഇതോടെയാണ് ഹൈക്കമാന്റ് ഇടപെട്ട് 30 മാസത്തെ അധികാരം പങ്കിടല്‍ ക്രമീകരണം നിര്‍ദ്ദേശിച്ചത്. ഈ വര്‍ഷം അവസാനത്തോടെ മുഖ്യമന്ത്രി പദത്തില്‍ 30 മാസം പൂര്‍ത്തിയാക്കാനാണ് സിദ്ധരാമയ്യ ഒരുങ്ങുന്നത്. നേരത്തേ അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ഇത് വലിയ വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാര്‍ തന്നെ രംഗം ശാന്തമാക്കുകയായിരുന്നു.
ഡികെ ശിവകുമാറിന് പുറമേ പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർകിഹോളിയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട് എന്നാണ് അറിയുന്നത്.
നേരത്ത ഭൂമിയിടപാട്മായി ബന്ധപ്പെട്ടും എസ്സി/എസ്ടി ക്ഷേമ പദ്ധതികൾക്കായി അനുവദിച്ച ഫണ്ട് ദുരുപയോഗം ചെയ്തെന്നും ഉള്ള ആരോപണങ്ങൾ, സിദ്ധരാമയ്യ ക്കെതിരെ ഉയർന്നിരുന്നു . ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിത മാത്രമാണെന്നും പറഞ്ഞ സിദ്ധരാമയ്യ അത് തള്ളികളഞ്ഞിരുന്നു .
എന്തായാലും രണ്ട് കൂട്ടരുടേയും അനുയായികള്‍ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കുന്നതിനായി ക്ഷേത്രങ്ങളില്‍ പ്രത്യേക ആചാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട് എന്നാണ് വിവരം
മെയ് 10ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മികച്ച വിജയമാണ് നേടിയത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ 224 സീറ്റിൽ 135 സീറ്റും കോൺഗ്രസ് നേടി. ബിജെപി 66 സീറ്റുകളുമായി രണ്ടാം സ്ഥാനത്തും കിംഗ് മേക്കറാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ജെഡിഎസ് വെറും 19 സീറ്റുമായിരുന്നു നേടിയത്. ഇതോടെ
ബിജെപിയ്ക്ക് കനത്ത പരാജയമാണ് കർണാടകയിൽ ഏറ്റുവാങ്ങേണ്ടി വന്നത്. കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന്റെ പ്രധാന ശില്പി സുനിൽ കനുഗോലു ആയിരുന്നു. കർണാടക സ്വദേശിയായ സുനിൽ കനഗോലു ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദൾ തുടങ്ങിയ പാർട്ടികൾക്കായി ഇതുവരെ 14 തിരഞ്ഞെടുപ്പുകൾ കൈകാര്യം ചെയ്തു.
Discussion about this post