പി പി ദിവ്യയ്ക്ക് ബിനാമി സ്വത്ത് ഇടപാടെന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ്. കാർട്ടൺ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസീഫും ദിവ്യയുടെ ഭർത്താവും ചേർന്ന് ഭൂമി ഇടപാട് നടത്തിയെന്ന് ഷമാസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ കരാറുകൾ ബിനാമി കമ്പനിക്ക് നൽകി. കമ്പനി ഉടമയായ ആസിഫിന്റേയും ദിവ്യയുടെ ഭർത്താവിന്റേയും പേരിൽ സ്ഥലങ്ങൾ വാങ്ങിക്കൂട്ടിയെന്നും ഷമ്മാസ് ആരോപിച്ചു. ദിവ്യ പ്രസിഡന്റ് ആയിരിക്കെ കമ്പനിക്ക് നൽകിയത് 11കോടിയോളം രൂപയുടെ കരാറുകൾ ,
ഇതൊക്കെ ഉണ്ടായിട്ടാണ് അഴിമതിയുടെ പേര് പറഞ്ഞ് ചാരിത്ര പ്രസംഗം നടത്തി ഒരു മനുഷ്യന്റെ കൊലപാതകത്തിലേക്ക് നയിച്ച ദയനീയമ സാഹചര്യ മുണ്ടയ്‌തെന്നും, നാലേക്കർ സ്ഥലം വാങ്ങിയ വ്യത്യസ്ത തലത്തിലുള്ള രജിസ്ട്രെസ്ഷൻ രേഖകൾ ഉണ്ടെന്നും മുഹമ്മദ് പറഞ്ഞു.സ്ഥലം രെജിസ്റ്റർ ചെയ്ത രേഖകൾ പുറത്ത് വിട്ടു.
Discussion about this post