കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലം മാറ്റം. കോന്നി തഹസീൽദാർ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്.
മഞ്ജുഷ അവധിയിൽ തുടരുകയാണ്. കോന്നി തഹസിൽദാറായി തുടരാൻ കഴിയില്ലെന്ന് മഞ്ജുഷ റവന്യൂ വകുപ്പിനെ അറിയിച്ചിരുന്നു. ഭർത്താവിന്റെ മരണത്തെ തുടർന്ന് തഹസിൽദാർ പോലുള്ള കൂടുതൽ ഉത്തരവാദിത്വമുള്ള ജോലി തൽക്കാലം ചെയ്യാൻ കഴിയില്ലെന്നായിരുന്നു അറിയിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഥലം മാറ്റം. വിഷയത്തിൽ കളക്ടറുടെ ഉത്തരവ് കൂടി ഇനി വരേണ്ടതുണ്ട്.
അതേസമയം കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻറെ ഹർജി വിശദമായ വാദത്തിനായി ഹൈക്കോടതി ഡിസംബർ 6ന് പരിഗണിക്കും. ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്ന് ഹൈക്കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. ആത്മഹത്യയല്ല, കൊലപാതകമെന്ന് സംശയമുണ്ടെന്നായിരുന്നു നവീൻ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷക അറിയിച്ചത്.
Discussion about this post