പി വി അൻവർ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പ്രതികരിച്ചു. മതത്തെയും വിശ്വാസത്തേയും ദുരുപയോഗം ചെയ്യുകയാണ് അൻവർ ചെയ്യുന്നത്. അഞ്ച് നേരം നിസ്കരിക്കുന്നത് കൊണ്ടാണ് പക വീട്ടുന്നതെന്ന ആക്ഷേപം പച്ചക്കള്ളമാണ്. നിസ്ക്കരിക്കുന്നതിന് ആരും എതിരല്ല. ഈ തുറുപ്പ് ചീട്ട് അൻവർ പ്രയോഗിക്കുമെന്ന് അറിയാമായിരുന്നു. കള്ളനാക്കാൻ മുഖ്യമന്ത്രി ശ്രമിച്ചുവെന്നും ആക്ഷേപം ഉയർത്തുന്നു. അൻവർ പറഞ്ഞ നാല് കാര്യങ്ങളിലും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. റിപ്പോർട്ട് ഉടൻ വരും. അതുവരെ കാത്തിരിക്കാമായിരുന്നില്ലേ എന്നും എകെ ബാലൻ ചോദിച്ചു.
അൻവറിൻറെ നീക്കത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. പിണറായിയുടെ പ്രതിച്ഛായ മത ന്യൂനപക്ഷങ്ങൾക്കിടയിൽ തകർക്കാനാണ് അൻവറിൻറെ ശ്രമം. ജീവൻ പണയം വച്ച് അവർക്കൊപ്പം നിന്നയാളാണ് പിണറായി. തലശേരി, മാറാട് കലാപങ്ങളിൽ ഇടപെടൽ നടത്തിയത് പിണറായിയാണ്. ഇതുകൊണ്ടൊന്നും പിണറായി വിജയനെന്ന വ്യക്തിയെയും, ഇടത് പക്ഷത്തേയും തകർക്കാനാവില്ല. അന്വേഷണം നടക്കാതെ ഒരു ഡിജിപിയെ സസ്പെൻഡ് ചെയ്തതിൻറെ ഫലം നേരത്തെ അറിഞ്ഞതാണ്. പിണറായിയും അങ്ങനെ ചെയ്യണമെന്നാണോ അൻവർ ഉദ്ദേശിക്കുന്നതെന്നും എ.കെ.ബാലൻ ചോദിച്ചു.
A K Balan responds to P V Anwar’s allegations.
Discussion about this post