കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിടിച്ച് അപകടം. അപകടത്തിൽ ലോക്കൊ പൈലറ്റ് ഉൾപ്പെടെ 15 പേർ മരിച്ചതായി ഡാർജിലിംഗ് എസ് പി അറിയിച്ചു. 60 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഡാർജിലിംഗ് ജില്ലയിലെ ഫാൻസിഡെവ മേഖലയിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
രക്ഷാപ്രവർത്തനത്തിനും വൈദ്യസഹായത്തിനുമായി ഡിഎം, എസ്പി, ഡോക്ടർമാർ, ആംബുലൻസുകൾ, ദുരന്തനിവാരണ സംഘങ്ങൾ എന്നിവർ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. അപകടം ഞെട്ടിക്കുന്നതാനെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി എക്സിൽ കുറിച്ചു.
Discussion about this post