ബെംഗളൂരു: പോക്സോ കേസില്‍ ബി.ജെ.പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പക്ക് അറസ്റ്റ് വാറന്റ്. ബെംഗളൂരു കോടതിയാണ് യെദ്യൂരപ്പക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. സി.ഐ.ഡി അപേക്ഷയെ തുടര്‍ന്ന് ബുധനാഴ്ച യെദ്യൂരപ്പക്ക് കോടതി ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ഹാജരാകാന്‍ യെദ്യൂരപ്പ തയ്യാറായില്ല. ഇതിന് പിന്നാലെയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ആവശ്യമെങ്കില്‍ യെദ്യൂരപ്പയെ അറസ്റ്റ് ചെയ്യുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വര നേരത്തെ പ്രതികരിച്ചിരുന്നു.
Discussion about this post