എക്സിറ്റ് പോളുകൾ പുറത്ത് വന്നതിന് പിന്നാലെ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഴ് വ്യത്യസ്ത യോഗങ്ങളാണ് ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേരുക. യോഗങ്ങളിൽ അടുത്ത സർക്കാരിൻറെ ആദ്യത്തെ 100 ദിന പരിപാടികൾ ചർച്ചയാകുമെന്നാണ് റിപ്പോർട്ട്. എക്സിറ്റ് പോൾ ഫലം വന്നതോടെ ബിജെപിയുടെ ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്. തെക്കേ ഇന്ത്യയിലും, കിഴക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും എക്സിറ്റ് പോളുകളെ ശരിവയ്ക്കുന്ന ഫലം വരുമെന്നാണ് പ്രതീക്ഷ.
അതേസമയം ബംഗാളിലെ എക്സിറ്റ് പോൾ ഫലങ്ങളെ തൃണമൂൽ കോൺഗ്രസ് പരിഹസിച്ചു. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ പ്രവചനം പങ്കുവച്ചാണ് ഫലങ്ങളെ ചോദ്യംചെയ്യുന്നത്. തൃണമൂലിനെ കടത്തിവെട്ടി 150നടുത്ത് സീറ്റുകൾ ബിജെപി നേടുമെന്നായിരുന്നു പ്രവചനങ്ങളെങ്കിൽ ഫലം വന്നപ്പോൾ തൃണമൂലിന് 215 സീറ്റും ബിജെപിക്ക് 77 സീറ്റുമാണ് കിട്ടിയത്. ബംഗാളിലെ ഫലങ്ങളിൽ സന്ദേഹമുണ്ടെന്ന് ആക്സിസ് മൈ ഇന്ത്യ മേധാവി പ്രദീപ് ഗുപ്ത പറയുന്ന വിഡിയോയും നേതാക്കൾ പങ്കുവച്ചിട്ടുണ്ട്. എക്സിറ്റ് പോൾ ഫലം ഇങ്ങനെയേ വരികയുള്ളൂവെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് എഐസിസി ജനറൽസെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു.
Discussion about this post