നടൻ മമ്മൂട്ടി കുറച്ച് കാലത്തിനു ശേഷം ആക്ഷൻ കോമഡി ഴോണറിലുള്ള മാസ് ചിത്രത്തില്‍ എത്തുന്ന ചിത്രമാണ് ടര്‍ബോ. മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ടര്‍ബോയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനില്‍ വൻ കുതിപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മമ്മൂട്ടിയുടേതായി കാത്തിരിക്കുന്ന ടര്‍ബോ സിനിമയുടെ ടിക്കറ്റുകള്‍ മുൻകൂറായി വിറ്റതില്‍ നിന്ന് 2.60 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ഭീഷ്മ പർവത്തിന്റെ റെക്കോര്‍ഡാണ് ടർബോ തിരുത്തിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ലോകമെമ്പാടും ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖും ചിത്രത്തിന്റെ തിരക്കഥ മിഥുൻ മാനുവൽ തോമസും ആണ്.
ജോസ് എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ മമ്മൂട്ടി എത്തുമ്പോള്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ കന്നഡയിലെ രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് ഉള്ളത്. ആക്ഷന്‍ ഏറെ പ്രാധാന്യം നൽകിയാണ് മമ്മൂട്ടിയുടെ ചിത്രം ഒരുക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് നിര്‍ണായകമായ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. നിര്‍മാണം മമ്മൂട്ടി കമ്പനിയുടെ ബാനറിലാണ് ചിത്രം എത്തുന്നത്.
Discussion about this post