വാരണാസിയിൽ മൂന്നാം അങ്കത്തിന് ഒരുങ്ങി നരേന്ദ്ര മോദി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇത് മൂന്നാം തവണയാണ് മോദി വാരണാസിയിൽ മത്സരിക്കുന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അയോധ്യയിലെ പ്രാണപ്രതിഷ്ഠക്ക് നേതൃത്വം നൽകിയ പൂജാരിയും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വാരണാസി ജില്ലാ മജിസ്ട്രേറ്റ് എസ് രാജലിംഗത്തിന് മുന്പാകെയാണ് മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. നേരത്തെ ബാബ കാലഭൈരവ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തിയ ശേഷമാണ് മോദി പത്രിക സമർപ്പിക്കാനായി എത്തിയത്. കഴിഞ്ഞ രണ്ട തവണയും വലിയ ഭൂരിപക്ഷത്തിലാണ് മോദി വാരണാസിയിൽ നിന്ന് വിജയിച്ചത്.
PM Narendra Modi Files Nomination From Varanasi.
Discussion about this post