ജസ്ന തിരോധാന കേസിൽ കോടതി തുടരന്വേഷണം പ്രഖ്യാപിച്ചു. ജസ്നയുടെ പിതാവിന്റെ ഹർജിയിൽ തിരുവനന്തപുരം സി ജെ എം കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. പിതാവ് നൽകിയ പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.
സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു ചൂണ്ടിക്കാട്ടി സിജെഎം കോടതിയിൽ പിതാവ് ഹർജി നൽകിയിരുന്നു. മുദ്രവച്ച കവറിൽ കേസിലെ തെളിവുകളും പിതാവ് കൈമാറി. ജസ്ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാമെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് കേസ് ഡയറി ഹാജരാക്കാൻ സിബിഐയോട് കോടതി ആവശ്യപ്പെട്ടു. പിതാവ് ഹാജരാക്കിയ തെളിവുകൾ സിബിഐ നേരത്തെ പരിഗണിച്ചിട്ടില്ലെങ്കിൽ, തുടരന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി അറിയിക്കുകയായിരുന്നു.
Discussion about this post