ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക നാളെ പുറത്തിറക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബിജെപി ദേശിയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ ചേർന്ന് ബിജെപിയുടെ സങ്കൽപ്പ് പത്ര് പുറത്തിറക്കും. പ്രതിരോധ മന്ത്രി രാജനാഥ് സിങ് അധ്യക്ഷനായ 27 അംഗ സമതിയാണ് പ്രകടന പത്രികയ്ക്ക് രൂപം നൽകിയിരിക്കുന്നത്. മറ്റ് പാർട്ടികൾ നേരത്തെ പ്രകടനപത്രിക പുറത്തിറക്കിയിരുന്നു.
തൊഴിൽ, വികസനം, ക്ഷേമം എന്നിവയ്ക്ക് ഊന്നൽ നൽകുന്നതാണ് പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. കോൺഗ്രസ് രാജ്യവ്യാപകമായി സാമൂഹിക-സാമ്പത്തിക, ജാതി സെൻസസ് നടത്തുമെന്ന് പാർട്ടി പ്രകടനപത്രികയിൽ പറയുന്നുമുണ്ട്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുമെന്നതടക്കമുള്ള നിർണ്ണായക വാഗ്ദാനങ്ങളാണ് സിപിഐഎം പ്രകടന പ്രത്രികയിലൂടെ ഉറപ്പ് നൽകുന്നത്. തൊഴിൽ എടുക്കാനുള്ള അവകാശം ഭരണ ഘടനാ അവകാശമാക്കി മാറ്റുമെന്നും പ്രകടപത്രിക വാഗ്ദാനം നൽകുന്നു. അധികാരത്തിലെത്തിയാൽ അഗ്നിപഥ് പദ്ധതി അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചാണ് സമാജ്വാദി പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കിയത്. 2025ൽ ജാതി സെൻസസ് ആരംഭിക്കുമെന്നും എസ്പിയുടെ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നുണ്ട്.
Sankalp Patra: BJP to release election manifesto on April 14.
Discussion about this post