കെ കരുണാകരൻ ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസ് വിടുമായിരുന്നുവെന്നും കെ മുരളീധരൻ ഉൾപ്പെടെ മറ്റ് പലരും ബിജെപിയിലേക്ക് വരുമെന്നും പത്മജ വേണുഗോപാൽ. പഴയ കോൺഗ്രസുകാരാണ് ഇപ്പോൾ ബിജെപിയിൽ ഉള്ളത്. അതുകൊണ്ട് വലിയ വ്യത്യാസം തോന്നിയിട്ടില്ലെന്നും അവർ പറഞ്ഞു.
തൃശൂരിൽ രണ്ടാം വട്ടം തോറ്റപ്പോൾ തന്നെ കോൺഗ്രസ് വിട്ട് പോകണമെന്ന് വിചാരിച്ചിരുന്നു. സുരേഷ് ഗോപിയല്ല തന്നെ തോൽപിച്ചത്. തോൽപ്പിച്ചതിന് പിന്നിൽ എം പി വിൻസെന്റ്, ടിഎൻ പ്രതാപൻ എന്നിവരാണ്. ഇവരേക്കാൾ വലിയ നേതാക്കളും തോൽവിക്ക് പിന്നിലുണ്ടെന്ന് പത്മജ ആരോപിച്ചു. ഡിസിസി പ്രസിഡന്റ് 22.5 ലക്ഷം രൂപ വാങ്ങി. പ്രിയങ്ക ഗാന്ധി വന്നപ്പോൾ വാഹനത്തിൽ പോലും കയറ്റിയില്ലെന്നും അവർ പറഞ്ഞു. വടകരയിൽ നിന്നാൽ സുഖമായി ജയിക്കേണ്ട മുരളീധരനെ തൃശൂരിൽ കൊണ്ടുവന്നത് എന്തിനാണെന്നും പത്മജ ചോദിച്ചു.
തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കുമെന്ന് പറഞ്ഞ പത്മജ പാർട്ടി വിടാൻ മടിയില്ലാത്തയാളാണ് കെ മുരളീധരനെന്നും മുരളീ മന്ദിരം തന്റെയും മുരളീധരന്റെയും പേരിലാണെന്നും കൂട്ടിച്ചേർത്തു.
More Cong leaders will join BJP: Pathmaja Venugopal.
Discussion about this post