സൗദി ഫുട്ബോൾ പ്രോ ലീഗിനിടെ കാണികൾക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് വിലക്ക്. ഒരു മത്സരത്തിലാണ് ലീഗിൽ അൽ നസ്ർ ക്ലബിൻറെ താരമായ റോണോയ്ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനൊപ്പം 30,000 സൗദി റിയാൽ പിഴയും ചുമത്തിയിട്ടുണ്ട്. നടപടിയിൽ ക്രിസ്റ്റ്യാനോയ്ക്ക് അപ്പീൽ നൽകാൻ അവസരമുണ്ടാകില്ലെന്ന് സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കി.
മത്സരത്തിനിടെ മെസി മെസി എന്ന് ആർത്തുവിളിച്ച ആരാധകർക്ക് നേരെയാണ് ക്രിസ്റ്റ്യാനോ അശ്ലീല ആംഗ്യം കാട്ടിയത്. സംഭവത്തിൽ സൗദി ഫുട്ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റൊണാൾഡോ കുറ്റക്കാരനെന്നു കണ്ടെത്തിയാൽ മത്സരങ്ങളിൽനിന്ന് താരത്തിനു മാറി നിൽക്കേണ്ടിവരും. എന്നാൽ എത്ര കളികളിൽ റൊണാൾഡോ പുറത്തിരിക്കേണ്ടിവരുമെന്നു ഇപ്പോൾ വ്യക്തമായിട്ടില്ല.
സൗദി പ്രോ ലീഗിൽ വ്യാഴാഴ്ചയാണ് അൽ നസ്റിന്റെ അടുത്ത മത്സരം. അതിനു മുൻപ് റൊണാൾഡോയ്ക്കെതിരായ അന്വേഷണം പൂർത്തിയാക്കും എന്നാണ് സൂചന.
Cristiano Ronaldo has been banned for one-match.
Discussion about this post