മുഖ്യമന്ത്രിയ്ക്കും മകൾ വീണ വിജയനും സിഎംആർഎൽ കമ്പനിക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹർജി ഫയലിൽ സ്വീകരിച്ച ശേഷം അടുത്ത മാസം 14ന് റിപ്പോർട്ട് നൽകാൻ വിജിലൻസ് ഡയറക്ടോറോട് കോടതി നിർദ്ദേശിച്ചു. പൊതുമേഖല സ്ഥാപനമായ കെ.എം.എം.എല്ലിനെ മുൻ നിർത്തി സ്വകാര്യ കമ്പനിയെ സഹായിക്കാൻ മുഖ്യമന്ത്രി നേരിട്ട് നീക്കം നടത്തിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.
തോട്ടപ്പള്ളിയിൽ നിന്നും കരിമണൽ കടത്താനായി സിഎംആർഎൽ കമ്പനിക്ക് സർക്കാർ ഒത്താശ ചെയ്തതടക്കം നിരവധി ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിക്കുന്നതിനെ സർക്കാർ അഭിഭാഷകൻ എതിർത്തിരുന്നു.
Investigation against Chief Minister and Veena Vijayan; The petition given by Mathew Kuzhalnadan was accepted in the court file.
Discussion about this post