ഛത്തീസ്ഗഡിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ജംഗ്ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡെ തുംഗലി, ഛോട്ടേ തുംഗലി ഗ്രാമങ്ങൾക്കിടയിലുള്ള വനത്തിലാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ നടന്നത്. പ്രദേശത്ത് മാവോവാദികളുണ്ടെന്ന വിവരത്തെത്തുടർന്ന് ജില്ലാ റിസർവ് ഗാർഡുകളുടെയും സിആർപിഎഫിൻ്റെയും സംയുക്ത സംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
ചൊവ്വാഴ്ച രാവിലെ 6.30 നും 9.30 നുമാണ് ഏറ്റുമുട്ടലുണ്ടായത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു റേഡിയോ സെറ്റ്, മൂന്ന് ടിഫിൻ ബോംബുകൾ, ഒരു ഐഇഡി, ജെലാറ്റിൻ സ്റ്റിക്കുകൾ, ബോംബ് കൂട്ടിച്ചേർക്കാൻ ഉപയോഗിക്കുന്ന വയറുകൾ, ഒരു ബാരൽ ഗ്രനേഡ് ലോഞ്ചർ, ഒരു പിസ്റ്റൾ, തദ്ദേശീയമായി നിർമ്മിച്ച റൈഫിൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തതായി ബിജാപൂർ ജില്ലാ എസ്പി ജിതേന്ദ്ര കുമാർ യാദവ് അറിയിച്ചു.
Clashes with security forces; Four Maoists were killed in Chhattisgarh.
Discussion about this post