പൂഞ്ഞാർ മുൻ എം.എൽ.എയും കേരള ജനപക്ഷം സെക്യൂലർ നേതാവുമായി പി.സി ജോർജ് ബിജെപിയിൽ ചേർന്നു. പി സി ജോർജും മകൻ ഷോൺ ജോർജും ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി പാർട്ടി അംഗത്വം സ്വീകരിച്ചു. ഇതോടെ കേരള ജനപക്ഷം സെക്യൂലർ പാർട്ടി ബിജെപിയിൽ ലയിച്ചു.
ബി.ജെ.പി. കേരള പ്രഭാരി പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രിമാരായ വി. മുരളീധരനും രാജീവ് ചന്ദ്രശേഖറും സംസ്ഥാനത്തിന്റെ ചുമതലയുള്ള രാധാമോഹൻദാസ് അഗർവാളും ചേർന്നാണ് പി സി ജോർജിനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. പി.സി ജോർജിൻറെയും മാക്കന്റെയും ബിജെപി പ്രവേശനത്തോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധ പാര്ടിയാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഇത് വെറും തുടക്കം മാത്രമാണെന്നും ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടി തീരുമാനമെടുക്കുമെന്ന് പിസി ജോർജ് പറഞ്ഞു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ അഞ്ച് എംപിമാർ ബിജെപിക്ക് സംസ്ഥാനത്ത് നിന്നും ഉണ്ടാകും. എല്ലാ ക്രൈസ്തവ സഭാ പ്രതിനിധികളുമായും ചർച്ച ചെയ്ത ശേഷമാണ് താൻ ബിജെപിയിൽ ചേർന്നതെന്നും പിസി ജോർജ് അറിയിച്ചു.
PC George and his son Shaun George joined BJP.
Discussion about this post