17 -ാം ലോക്സഭയുടെ അവസാന ബജറ്റ് സമ്മേളനത്തിന് തുടക്കമായി. രാഷ്ട്രപതി ദ്രൗപതി മുർമുവിൻ്റെ നയപ്രഖ്യാപന പ്രസംഗത്തോടെ ബജറ്റ് സമ്മേളനം ആരംഭിച്ചത്. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷമുള്ള ആദ്യ നയപ്രഖ്യാപന പ്രസംഗമാണ് ഇന്ന് നടന്നത്.
പുതിയ രാജ്യ നിർമാണത്തിൻ്റെ പ്രതീകമാണ് പുതിയ മന്ദിരമെന്ന് രാഷ്ട്രപതി പറഞ്ഞു. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പാർലമെൻ്റ് മന്ദിരത്തിന് ഉണ്ട്. ശക്തമായ ഇന്ത്യക്ക് നിയമനിർമാണം ഉണ്ടാവുമെന്നും രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞ വർഷങ്ങളിൽ രാജ്യം മികച്ച നേട്ടങ്ങൾ കൈവരിച്ചതായി രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു. ലോകം പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യം വളർച്ച കൈവരിച്ച് സാമ്പത്തിക ശക്തിയായി മാറി. ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിൽ ദേശീയ പതാക നാട്ടിയ ആദ്യ രാജ്യമായി ഇന്ത്യമാറി. ജി20 വിജയകരമായി പൂർത്തിയാക്കിയതും കായിക മേഖലയിലെ വിജയങ്ങളും ഇന്ത്യയുടെ യശസ്സ് ഉയർത്തി. സ്ത്രീ സംവരണ നിയമത്തെയും രാഷ്ട്രപതി പ്രശംസിച്ചു. 25 കോടി ജനങ്ങൾ ദാരിദ്രത്തിൽ നിന്നും മുക്തരായി എന്നും നയ പ്രഖ്യാപന പ്രസംഗത്തിൽ ദ്രൗപതി മുർമു പറഞ്ഞു.
Summary: The last budget session of the 17th Lok Sabha started.
Discussion about this post