നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറിൽനിന്നു പുറത്തിറങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രവർത്തകർക്കു നേരെ ഗവർണർ ക്ഷുഭിതനായി നടന്നെത്തി. പൊലീസിനെ രൂക്ഷമായി ശകാരിക്കുകയും ചെയ്തു. വാഹനത്തിൽ തിരിച്ചുകയറാൻ കൂട്ടാക്കാതെ ഗവർണർ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിക്കുകയാണ്.
പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവർക്കെതിരെ കേസെടുക്കാതെ വാഹനത്തിൽ കയറില്ലെന്ന് പറഞ്ഞ്
റോഡിന് സമീപമിരുന്ന് പ്രതിഷേധിക്കുകയാണ് ഗവർണർ.
12 പ്രവർത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചെങ്കിലും അമ്പതിലധികം പേരുണ്ടായിരുന്നു എന്നായിരുന്നു ഗവർണറുടെ മറുപടി. മുഖ്യമന്ത്രി പോയാൽ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവർണർ ചോദിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസിലേക്കും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ഓഫീസിലേക്കും ഫോൺ ചെയ്യാനും സംസ്ഥാന പോലീസ് മേധാവിയെ വിളിച്ചുവരുത്തണമെന്നും ഗവർണർ പേഴ്‌സണൽ സ്റ്റാഫിനോട്
ആവശ്യപ്പെട്ടു.
Discussion about this post