അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ പൂർത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൂജാ ചടങ്ങുകളിൽ പങ്കെടുത്തു. ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിൽ രാംലല്ല വിഗ്രഹം പ്രതിഷ്ഠിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽികിയായത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്.
അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, സൈന നെഹ്വാൾ, മിതാലി രാജ്, രജനീകാന്ത്, ചിരഞ്ജീവി, രാം ചരൺ, അനിൽ കുംബ്ലെ, സച്ചിൻ തെൻഡുൽക്കർ, സോനു നിഗം, രജനി കാന്ത്, റൺബീർ കപൂർ, അലിയ ഭട്ട് തുടങ്ങിയ നിരവധി വിവിഐപികൾ അയോധ്യയിൽ ചടങ്ങിന് സംബാധിക്കാൻ എത്തിയിരുന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേരളത്തിലും വിവിധ ആഘോഷ പരിപാടികളാണ് ബിജെപിയും ഹിന്ദു സംഘടനകളും നടത്തുന്നത്. പല ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടന്നു.
എന്നാൽ ബാബറി മസ്ജിദ് തകർത്ത് കെട്ടിപ്പൊക്കിയ രാമക്ഷേത്രം മതേതര ഇന്ത്യയുടെ അടിത്തറ ഇളക്കുന്ന കാര്യമാണെന്നും പലകോണിൽ നിന്നും വിമർശനം ഉയരുന്നുണ്ട്. ആർഎസ്എസിന്റെ അജണ്ട നടപ്പായെന്നും വെറും രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വർഗീയത ആയുധമാക്കുന്നുവെന്നും ആക്ഷേപമുണ്ട്.
Summary: Prana Pratishtha completed at Ayodhya Ram Temple.
Discussion about this post