മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരിക്കുന്നത് വെറും ഊഹാപോഹം മാത്രമാണെന്ന് പ്രകാശ് ജാവ്ദേക്കർ. ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി ജെ പി കേരളത്തിൽ ചരിത്രമെഴുതുമെന്ന് പ്രകാശ് ജാവദേക്കർ കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞു.
കേരളത്തിൽ നിന്ന് എംഎൽഎമാർ ഇല്ലാഞ്ഞിട്ടും മലയാളികൾക്ക് മോദി നല്ല പരിഗണന നൽകുന്നുണ്ട്. മോദിയുടെ ഗ്യാരണ്ടി കേരളത്തിൽ നടപ്പായി. കർഷകർക്കും സാധാരണക്കാർക്കും മോദി സഹായം നൽകി. ഇത്തവണ കേരളത്തിൽ ബി.ജെ.പി ലക്ഷ്യം കാണുമെന്നും ജാവ്ദേക്കർ പറഞ്ഞു. 2024 ലും മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി കേരളത്തിൽ പ്രചാരണം ആരംഭിച്ചെന്നും ഇത്തവണ ബിജെപി കേരളത്തിൽ ലക്ഷ്യം കാണുമെന്നും ജാവ്ദേക്കർ പറഞ്ഞു.
Summary: Modi contesting in Thiruvananthapuram is just speculation: Prakash Javadekar
Discussion about this post