Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News India

പ്രധാനമന്ത്രിയ്ക്കെതിരായ പരാമർശം; മാലദ്വീപ് പാക്കേജുകൾ നിർത്തലാക്കി ട്രാവൽ ഏജൻസി

News Bureau by News Bureau
Jan 8, 2024, 07:59 pm IST
in India
Share on FacebookShare on TwitterTelegram

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെ മാലദ്വീപിലേക്ക് ബുക്ക് ചെയ്ത യാത്രകൾ റദ്ദാക്കി ഇന്ത്യൻ ട്രാവൽ ഏജൻസി. ഈസി ട്രിപ്പ് പ്ലാനേഴ്‌സ് എന്ന ട്രാവൽ കമ്പനിയാണ് മാലദ്വീപ് പാക്കേജുകൾ റദ്ദാക്കിയതായി പ്രഖ്യാപിച്ചത്. ഇതോടെ ഓഹരി വിപണിയിൽ ഈ കമ്പനിയുടെ മൂല്യം ആറ് ശതമാനം വരെ ഉയർന്നു.

ഈസി ട്രിപ്പ് പ്ലാനേഴ്‌സ് സി.ഇ.ഒ. നിശാന്ത് പിറ്റിയാണ് കമ്പനിയുടെ നിലപാട് സംബന്ധിച്ച് ട്വീറ്റ് ചെയ്തത്. വൈകാതെ തന്നെ ഇത് സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തു. തിങ്കളാഴ്ച ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ഓഹരികൾ 5.96 ശതമാനം ഉയർന്ന് സെൻസെക്‌സിൽ 43.90 രൂപയിലെത്തി. ഈസി ട്രിപ്പ് പ്ലാനേഴ്‌സ് ജനുവരി 5-ന് ‘ഈസി ട്രിപ്പ് ഇൻഷുറൻസ് ബ്രോക്കർ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ ഒരു ഉപകമ്പനി സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ആറ് മാസത്തിനിടയിൽ കമ്പനി ഓഹരി വിപണിയിൽ പ്രതിസന്ധികൾ നേരിടുകയായിരുന്നു. കമ്പനിയുടെ ഓഹരികൾ 18 ശതമാനത്തോളം ഇടിയുകയും മാസങ്ങളായി മാറ്റമില്ലാതെ തുടരുകയുമായിരുന്നു. മാലദ്വീപ് വിവാദം കമ്പനിയെ ഈ പ്രതിസന്ധിയിൽനിന്ന് കരകയറ്റുകയും ചെയ്തു.

ലക്ഷദ്വീപ് യാത്രയ്ക്ക് കമ്പനി വൻ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്കെതിരായ പരാമർശങ്ങൾ വിവാദമായതിനെ തുടർന്ന് മൂന്ന് മന്ത്രിമാരെ മാലദ്വീപ് സസ്‌പെൻഡ് ചെയ്തിരുന്നു. മാലദ്വീപിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ബോളിവുഡ് താരങ്ങളടക്കം നിരവധി പേർ രംഗത്തെത്തി. നടന്മാരായ അക്ഷയ് കുമാർ, സൽമാൻ ഖാൻ, വരുൺ ധവാൻ, ശ്രദ്ധ കപൂർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ, വെങ്കടേഷ് പ്രസാദ് തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. അവധിയാഘോഷത്തിന് മാലദ്വീപിനു പകരം ഇന്ത്യൻ ദ്വീപുകൾ തിരഞ്ഞെടുക്കൂ എന്നായിരുന്നു ഇവർ ആഹ്വാനം ചെയ്തത്.

ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌നോർക്കലിങ്ങിന്റേതടക്കമുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാലദ്വീപിന് ബദലായി മറ്റൊരു വിനോദസഞ്ചാര കേന്ദ്രമാണ് ലക്ഷദ്വീപ് എന്ന തരത്തിലുള്ള സോഷ്യൽ മീഡിയ ചർച്ചകളും വ്യാപകമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മാലദ്വീപ് മന്ത്രിയുടെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് പിന്നാലെ പരിഹാസവുമായി മാലദ്വീപ് ഭരണകക്ഷി അംഗം രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് വൻതോതിലുള്ള തർക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ അരങ്ങേറിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ മന്ത്രിയുടെ പ്രതികരണവും പുറത്തുവന്നത്‌. മാലദ്വീപിൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു

Tags: EDITOR'S PICKPrime Minister Narendra ModiMaldives former Vice President
ShareSendTweetShare

Related Posts

India's primary objective was to dismantle terrorism

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് കര-വ്യോമ-നാവിക സേന

india response to pak attack

ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ

BSF foils terrorist attack Pakisthan

ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് ബിഎസ്എഫ്

ഇന്ത്യൻ സേന മനുഷ്യ ഹൃദയത്തിൽ വീണ്ടും സ്ഥാനം പിടിച്ചത് ഇതൊക്കെ കൊണ്ടോ ?

ഇന്ത്യൻ സേന മനുഷ്യ ഹൃദയത്തിൽ വീണ്ടും സ്ഥാനം പിടിച്ചത് ഇതൊക്കെ കൊണ്ടോ ?

‘സൈന്യത്തിൽ അഭിമാനം’; ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

‘സൈന്യത്തിൽ അഭിമാനം’; ഓപ്പറേഷൻ സിന്ദൂരിനെ സ്വാഗതം ചെയ്ത് കോൺഗ്രസ്

siren mockdrill

മോക്ഡ്രിൽ നടത്താൻ ആഭ്യന്തര മന്ത്രാലയം; സംസ്ഥാനങ്ങൾക്ക് നിർദേശം

Discussion about this post

Latest News

tamil nadu vs Pakistan gdp

പാകിസ്താന്റെ ജിഡിപി മറികടക്കാൻ തമിഴ്നാട്

Wild animal attack malappuram

മലപ്പുറത്ത് വന്യജീവി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

പാകിസ്ഥാൻ ബിഎസ്എഫ് ജവാൻ പൂർണം കുമാർ ഷായെ വിട്ടയച്ചു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി.ആർ ഗവായ് ചുമതലയേറ്റു

Nanthancode massacre

നന്തൻകോട് കൂട്ടക്കൊല: പ്രതിക്ക് ജീവപര്യന്തം ശിക്ഷ

Congress leadership

അടിമുടി മാറാന്‍ കോണ്‍ഗ്രസ്; 10 ഡിസിസി അധ്യക്ഷന്മാരെ മാറ്റാൻ തീരുമാനം

India's primary objective was to dismantle terrorism

ഭാവിയിലെ ഏത് പ്രകോപനത്തെയും നേരിടാൻ ഇന്ത്യ സജ്ജമെന്ന് കര-വ്യോമ-നാവിക സേന

Virat Kohli retires from Test cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് വിരാട് കോഹ്‍ലി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies