തലസ്ഥാനത്ത് കോൺഗ്രസിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ സംഘർഷം. പ്രതിപക്ഷനേതാവ് വിഡി സതീശൻ പ്രസംഗിക്കുന്നതിനിടെ നേതാക്കൾ ബാരിക്കേഡുകൾ തകർക്കാൻ ശ്രമിക്കുകയും തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ആയിരുന്നു. ജലപീരങ്കിയിൽ നിന്നുമുള്ള വെള്ളം നേതാക്കൾ ഇരുന്ന വേദി വരെയെത്തി. ഇതോടെ പ്രസംഗം തടസപ്പെട്ടു. കണ്ണീർ വാതകം പ്രയോഗിച്ച സമയം കെപിസിസി പ്രസിഡന്റ് കെ സുധാകരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
പൊലീസിന് നേരെയും കല്ലേറുണ്ടായി. കോൺഗ്രസ് പ്രവർത്തകർ നവകേരള സദസ്സിന്റെ ബോർഡുകൾ തകർക്കുകയും ഇന്ദിരാഭവൻ റോഡ് ഉപരോധിക്കുകയും ചെയ്തു. നേതാക്കളുള്ള ഭാഗത്തേക്ക് പൊലീസിന്റെ ഭാഗത്തുനിന്നാണ് ആദ്യം ആക്രമണമുണ്ടായതെന്നാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്.പ്രകോപനമില്ലാതെ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധം തകർക്കാനുള്ള സർക്കാരിന്റെ ആസൂത്രിത നീക്കമാണ് തലസ്ഥാനത്ത് അരങ്ങേറിയതെന്ന് ശശി തരൂർ എം പി പ്രതികരിച്ചു.
Summary: Congress protest turned into conflict.
Discussion about this post