കന്യാകുമാരിയിൽ നിന്നും കാശി വരെ ഇനിമുതൽ ഒറ്റ ട്രെയിനിൽ പോയി വരാം. രാജ്യത്തെ രണ്ടു പ്രധാന ആരാധനാകേന്ദ്രങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന കന്യാകുമാരി-ബെനാറസ് കാശി തമിഴ് സംഗമം എക്സ്പ്രസ് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ആഴ്ചയിൽ ഒരിക്കൽ ഈ ട്രെയിൻ സർവീസ് നടത്തും.
ആകെ 22 കോച്ചുകളാണ് ഈ ട്രെയിനിൽ ഉള്ളത്. നാഗർകോവിൽ, തിരുനെൽവേലി, വിരുദുനഗർ, മധുര, ഡിണ്ടിഗൽ, ട്രിച്ചി, തഞ്ചാവൂർ, കുംഭകോണം, മയിലാടുതുറൈ, സീർകാഴി, ചിദംബരം, കടലൂർ തുറമുഖം, വില്ലുപുരം, ചെങ്കൽപട്ട്, അരക്കോണം, തമിഴ്നാട്ടിലെ പെരമ്പൂർ എന്നിവിടങ്ങളിലൂടെയാണ് ട്രെയിൻ സഞ്ചരിക്കുക. കാശിയിൽ നിന്ന് ഞായറാഴ്ചകളിലും കന്യാകുമാരിയിൽനിന്നു വ്യാഴാഴ്ചകളിലുമായിരിക്കും ട്രെയിൻ പുറപ്പെടുക. കന്യാകുമാരിയിൽ നിന്നും ബനാറസ് വരെയുള്ള 2,766 കി.മീ ദൂരം, ശരാശരി 51 മണിക്കൂർ കൊണ്ട് പൂർത്തിയാക്കും.
കന്യാകുമാരിയിൽ നിന്ന് ബനാറസിലേക്കുള്ള ട്രെയിൻ നമ്പർ 16367 ഉം ബനാറസിൽ നിന്നും കന്യാകുമാരിയിലേക്കുള്ള ട്രെയിൻ നമ്പർ 16368 ഉം ആണ്.
Summary: Kashi Tamil Sangamam Express: From Kanyakumari to Kashi; 51 hours journey by train.
Discussion about this post