വൺപ്ലസ് 12, വൺപ്ലസ് 12R സ്മാർട്ട്ഫോണുകൾ ഇന്ത്യയിലും ആഗോള വിപണിയിലും 2024 ജനുവരി 23-ന് അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. പത്താം വാർഷിക ആഘോഷ വീഡിയോയിലാണ് കമ്പനി ഈ കാര്യം സ്ഥിരീകരിച്ചത്.
സീരീസിന്റെ ചരിത്രത്തിൽ ആദ്യമായി വൺപ്ലസ്R സീരീസ് ഇന്ത്യയ്ക്കും ചൈനയ്ക്കും പുറത്ത് വിൽപ്പനയ്ക്കെത്തുമെന്ന് വീഡിയോയ്ക്കിടെ വൺപ്ലസ് അറിയിച്ചു.
ലോകമെമ്പാടുമുള്ള 50-ലധികം വിപണികളിൽ പ്രവേശിച്ചിട്ടുണ്ടെന്നും ഇതുവരെ 50.2 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള കമ്മ്യൂണിറ്റി അടിത്തറ ഉണ്ടാക്കിയിട്ടുണ്ടെന്നും വൺപ്ലസ് പറഞ്ഞു.
2023 ഒക്ടോബർ അവസാനത്തോടെ, വൺപ്ലസ് ഉപകരണങ്ങളുടെ ആഗോള വിൽപ്പന കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 59% വർധിച്ചു. ഇന്ത്യയിൽ 40% വരെ വർദ്ധനാവാണ് ഉണ്ടായത്.
ഒരു ദശാബ്ദക്കാലത്തെ പിന്തുണയുടെയും സഹകരണത്തിന്റെയും വിശ്വസ്തതയുടെയും ഉപയോക്താക്കൾക്ക് നന്ദി പ്രകടിപ്പിക്കുന്നതിനായി വൺപ്ലസ് അറിയിച്ചു.
മികച്ച ഹാർഡ്വെയർ സവിശേഷതകളും സോഫ്റ്റ്വെയർ അനുഭവവും നൽകാൻ സ്മാർട്ട്ഫോണിന് “പ്ലസ്” “പ്രോ” അല്ലെങ്കിൽ “അൾട്രാ” ആവേണ്ടതില്ലെന്ന് തെളിയിക്കുന്നതിനാണ് വൺപ്ലസ് 12, വൺപ്ലസ്12R എന്നിവ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറഞ്ഞു.
രണ്ട് മുൻനിര ഫോണുകളും 2024 ജനുവരി 23-ന് ഇന്ത്യൻ സമയം 19:30 IST ന് വൺപ്ലസ് സ്മൂത്ത് ബിയോണ്ട് ബിലീഫ് ലോഞ്ച് ഇവന്റിൽ പുറത്തിറക്കും. പതിവുപോലെ, ഫോണുകൾ OnePlus.in, ഓഫ്ലൈൻ സ്റ്റോറുകൾ എന്നിവയ്ക്ക് പുറമെ Amazon.in-ലും ലഭ്യമാകും.
Discussion about this post