രേവന്ത് റെഡ്ഡി ഇനി തെലങ്കാന നയിക്കും. ഹൈദരാബാദ് ലാൽ ബഹദൂർ സ്റ്റേഡിയത്തിലെ വേദിയിൽ വെച്ച് രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ തമിഴിസൈ സൗന്ദരരാജൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. വൻ ജനാവലിയാണ് സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാൻ സ്റ്റേഡിയത്തിൽ എത്തിയത്.
ഉപമുഖ്യമന്ത്രിയായി മല്ലു ഭട്ടി വിക്രമാർക സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തം കുമാർ റെഡ്ഡി, ശ്രീധർ ബാബു, പൊന്നം പ്രഭാകർ, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി, ദാമോദർ രാജനരസിംഹ, പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, ദാന അനസൂയ, തുമ്മല നാഗേശ്വർ റാവു, കൊണ്ട സുരേഖ, ഝുപള്ളി കൃഷ്ണ റാവു എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിസഭയിൽ എത്തിയത്. ശദ്ദം പ്രസാദ് കുമാർ സ്പീക്കറായി ചുമതലയേൽക്കും.
സത്യപ്രതിജ്ഞ ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജ്ജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവർ പങ്കെടുത്തുത്തിരുന്നു.
Summary: Revanth Reddy as Chief Minister of Telangana.
Discussion about this post