മൂന്നാം ട്വന്റി -20യിൽ ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിനയച്ചു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യക്ക് ഇന്ന് ജയിച്ചാൽ പരമ്പര സ്വന്തമാക്കാം.
അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുളളത്. കഴിഞ്ഞ രണ്ട് മത്സരങ്ങളും ജയിച്ച ടീമിൽ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഓസീസ് ടീമിൽ ട്രാവിസ് ഹെഡ്, കെയ്ൻ റിച്ചാർഡ്സൺ, ജേസൺ ബെഹ്റെൻഡോർഫ് എന്നിവർ ഇടംനേടി. ഇന്ത്യൻ ടീമിൽ മുകേഷ് കുമാറിന് പകരം ആവേശ് ഖാൻ ഇടംപിടിച്ചു.
ഇന്ത്യയുടെ ടോപ് ഓർഡർ ബാറ്റിങ് ഉജ്ജ്വല ഫോമിലാണ്. വൺഡൗൺ ബാറ്റർ ഇഷാൻ കിഷൻ രണ്ടുകളിയിലും അർധസെഞ്ചുറി നേടി. ഓപ്പണർമാരായ യശസ്വി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓരോ അർധസെഞ്ചുറി നേടി. ഫിനിഷർ റോളിൽ റിങ്കു സിങ്ങും തിളങ്ങി.
Discussion about this post