ഗാനനിശക്കിടെ കുസാറ്റിൽ ഉണ്ടായ അപകടത്തിൽ കണ്ണീരണിഞ്ഞ് സഹപാഠികൾ. കാമ്പസിൽ മൂന്ന് കുട്ടികളുടെ മൃതദേഹം പൊതുദർശനത്തിന് വച്ചു. സാറ, ആൻ, അതുൽ എന്നിവരെ അവസാനമായി കാണാൻ കാമ്പസിൽ കൂട്ടുകാർ എത്തി. അപകടത്തിൽ മരിച്ച പാലക്കാട് സ്വദേശി ആൽവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരുടെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേർ ആസ്റ്റർ മെഡിസിറ്റിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്. മറ്റൊരാൾ കളമശേരി മെഡിക്കൽ കോളേജ് ഐസിയുവിലാണ് ചികിത്സയിലുള്ളത്.
ഇന്നലെ വൈകിട്ടാണ് അപകടം സംഭവിച്ചത്. ഏഴ് മണിയോടെ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയ്ക്ക് തൊട്ടുമുമ്പായി തിക്കും തിരക്കും ഉണ്ടാകുകയും നാല് പേരുടെ മരണത്തിന് കാരണമായ ദുരന്തം സംഭവിക്കുകയും ചെയ്തു.
Summary: Cusat tragedy resulting in the deaths of four people.
Discussion about this post