ഹമാസ് തടവിലാക്കിയ 12 തായ് പൗരന്മാരെ ഗാസയിൽ നിന്ന് മോചിപ്പിച്ചു. ഇവരോടൊപ്പം 13 ഇസ്രായേലി തടവുകാരെയും വിട്ടയച്ചു. ഒക്‌ടോബർ ഏഴിന് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിനിടെ ഫലസ്തീനിയൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പന്ത്രണ്ട് തായ് ബന്ദികളെയാണ് മോചിപ്പിച്ചതെന്ന് തായ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ സ്ഥിരീകരിച്ചു.
അവരോടൊപ്പം, ഇസ്രായേലി ബന്ദികളുടെ ആദ്യ സംഘത്തെയും ഹമാസ് മോചിപ്പിച്ചു. ഇപ്പോൾ അവർ ഇന്റർനാഷണൽ കമ്മിറ്റി ഫോർ റെഡ് ക്രോസിന്റെ സ്റ്റാഫിനൊപ്പം യാത്ര ചെയ്യുന്നതായി ദ ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു.
ബന്ദികൾ ഈജിപ്തുമായുള്ള റഫ ക്രോസിംഗ് വഴി കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു.മുപ്പത്തിയൊമ്പത് ഫലസ്തീൻ തടവുകാരെയും ഇസ്രായേൽ മോചിപ്പിക്കും. ഇസ്രായേലും ഹമാസും തമ്മിൽ വെള്ളിയാഴ്ച ആരംഭിച്ച നാല് ദിവസത്തെ വെടിനിർത്തൽ കരാർ പ്രകാരമാണ് മോചനം.
Discussion about this post