വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഏതൊരു അന്വേഷണവും അന്വേഷണ ഏജന്‍സികള്‍ക്ക് നടത്താമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പിടിയിലായവര്‍ വിശ്വസ്തര്‍ തന്നെയെന്ന് രാഹുല്‍ മാങ്കൂട്ടത്തിൽ പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഒരു തരത്തിലും അതിനെ പ്രതിരോധിക്കാൻ ശ്രമിക്കില്ലെന്നും രാഹുൽ പറഞ്ഞു.
എന്നാൽ അന്വേഷണത്തിന് പിന്നിലെ രാഷ്ട്രീയത്തെ ശക്തമായി തന്നെ പ്രതിരോധിക്കും എന്ന് രാഹുൽ വ്യക്തമാക്കി. ചില മാധ്യമങ്ങളുടെ സഹായത്തോടെ പുതിയ യൂത്ത് കോണ്‍ഗ്രസിന്റെ കമ്മിറ്റിയെ ആക്ഷേപിക്കാന്‍ പറ്റുമോ എന്ന് പിണറായി വിജയനും പാര്‍ട്ടിക്കാരും ശ്രമിക്കുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എല്ലാം തന്റെ ആളുകളാണ്. തനിക്കെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കമില്ല. പാർട്ടിയുടെ പ്രവർത്തകരിൽ പൂർണ വിശ്വാസമുണ്ട്. എന്നാൽ ഏതെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെങ്കിൽ അത് പ്രോത്സാഹിപ്പിക്കല്ലെന്നും തെറ്റ് ചെയ്താൽ സംരക്ഷിക്കില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
Summary: Rahul Mamkootathil welcomes the investigation in the fake identity card case.
Discussion about this post